താമസ നിയമലംഘകർക്ക് പിഴയടക്കാതെ കുവൈത്തിൽ നിന്ന് പുറത്തുപോകാനുള്ള അവസരം ഒരുങ്ങുന്നു

  • 08/03/2022

കുവൈത്ത് സിറ്റി : താമസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം സമർപ്പിച്ചതായി പ്രാദേശിക പത്രമായ അൽ അൻബ  റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് നിലവിൽ 150,000 നിയമലംഘകർ അനധികൃതമായി താമസിക്കുന്നുണ്ട്.നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ പോകുവാന്‍ തയ്യാറായിരുന്നില്ല. അതിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിലെത്തിയാണ് ഫ്ലാറ്റുകൾ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അബ്ബാസിയ, ഹസാവി, മഹബൂല, ഫഹാഹീൽ തുടങ്ങിയ ഭാഗങ്ങളിൽ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. 

Related News