കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാന്‍ തിരക്കേറുന്നു

  • 08/03/2022

കുവൈത്ത് സിറ്റി : കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ദേശീയ ദിന അവധിക്ക് ശേഷവും മിഷ്റിഫിലെ വാക്‌സിനേഷൻ കേന്ദ്രത്തില്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.സ്വദേശികളും വിദേശികളും കൂടുതലായി ബൂസ്റ്റർ ഡോസ് എടുക്കാൻ എത്തുന്നുണ്ട്. ഇതുവരെ രാജ്യത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആളുകളുടെ എണ്ണം ഏകദേശം 940,000 ആയി. രണ്ട് ഡോസ് എടുത്തവരുടെ എണ്ണം 3,278,073-ലും ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3,395,776-ഉം ആയി.5 മുതൽ 11 വയസ്സുവരെയുള്ള 12.770 കുട്ടികള്‍ വാക്സിനേഷൻ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്.

Related News