യുക്രെയ്‌നും അഫ്ഗാനിസ്ഥാനും കുവൈത്തിന്‍റെ കൈത്താങ്ങ്

  • 08/03/2022

കുവൈത്ത് സിറ്റി : യുദ്ധക്കെടുതിക്കിടെ യുക്രെയ്‌ന് പിന്തുണയുമായി കുവൈത്ത് ഭരണകൂടം. ഉക്രെയ്നിന് രണ്ട് മില്യൺ ഡോളറും  അഫ്ഗാനിസ്ഥാന് അഞ്ച് മില്യൺ ഡോളറും സഹായം നല്‍കാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ ബ്രിട്ടനും അമേരിക്കയും കാനഡയും യുക്രെയ്‌ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഉക്രെയ്നിൽ നിന്ന് പലായനം ചെയ്യാനും പുനരധിവസിക്കാനും ശ്രമിക്കുന്ന ആളുകൾക്ക് 1.7 ബില്യൺ ഡോളർ മാനുഷിക സഹായത്തിനായി യുഎൻ അടിയന്തരമായി രാജ്യങ്ങളോട്  അഭ്യർഥിച്ചിരുന്നു. 

Related News