ഹവല്ലിയിൽ കര്‍ശന പരിശോധനച 37 കാറുകള്‍ നീക്കം ചെയ്തു

  • 08/03/2022

കുവൈത്ത് സിറ്റി: ബയാന്‍, ഹവല്ലി , സാല്‍മിയ പ്രദേശങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജനറല്‍ ക്ലീന്‍ലിനസ് അന്‍ഡ് റോഡ് വര്‍ക്സിന്‍റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തിയതായി പബ്ലിക്ക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. റോഡിൽ തടസം സൃഷ്ടിക്കുന്നതും വാഹനം ഓടിക്കുന്നവരുടെ കാഴ്ച്ച തെറ്റിക്കുന്ന തരത്തിലുമുള്ള എല്ലാം നീക്കം ചെയ്യാന്‍ ഈ മാസം ആദ്യം മുതലാണ് പരിശോധന കടുപ്പിച്ചത്. സ്‌ക്വയറുകളിലും നിരത്തുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള എല്ലാം നീക്കം ചെയ്യുന്നതിനൊപ്പം കടകളില്‍ ശുചിത്വ ചട്ടങ്ങളും നിബന്ധനങ്ങളും പാലിക്കുന്നുണ്ടെന്നെ് ഉറപ്പാക്കുന്നതിനായിട്ടായിരുന്നു പരിശോധന.

നിയമലംഘകരെ കണ്ടെത്തുകയും അവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  ഫീൽഡ് ടൂറുകള്‍ നടത്തിയതെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജനറല്‍ ക്ലീന്‍ലിനസ് അന്‍ഡ് റോഡ് വര്‍ക്സിന്‍റെ ഡയറക്ടര്‍ മുഹമ്മദ് അല്‍ ജാബ പറഞ്ഞു. പരിശോധനയില്‍ ഉപേക്ഷിച്ച നിലയിലുള്ള 37 കാറുകളാണ് നീക്കം ചെയ്തത്. ഗവര്‍ണറേറ്റില്‍ കര്‍ശനമായ പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News