കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ: സംശയാസ്പദമായ ഇടപാടുകളുടെ അറിയിപ്പുകൾ കൂടുതൽ ബാങ്കിം​ഗ്, എക്സ്ചേഞ്ച് മേഖലയിൽ നിന്ന്

  • 08/03/2022

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ തീവ്രവാദ ധനസഹായ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇടപാടുകളെ കുറിച്ച് ഏറ്റവും കൂടുതൽ അറിയിപ്പ് ലഭിക്കുന്നത് ബാങ്ക്, എക്സ്ചേഞ്ച് കമ്പനി മേഖലകളാണെന്ന് കണക്കുകൾ. ആറ് വർഷത്തിനിടെയുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെ അറിയിപ്പുകളുടെ 98 ശതമാനവും ഈ മേഖലയിൽ തന്നെയാണ്. അതേസമയം 2018-2019 വർഷത്തിൽ യൂണിറ്റിന്റെ ചരിത്രത്തിൽ പൊതു-സ്വകാര്യ മേഖലകളിലാണ് ഏറ്റവും കൂടുതൽ അറിയിപ്പുകൾ രേഖപ്പെടുത്തിയത്.

2014-2015 മുതൽ 2019-2020 അവസാനം വരെയുള്ള കാലയളവിൽ കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും സംബന്ധിച്ച് 5776 അറിയിപ്പുകളാണ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ചത്. ഏറ്റവും കൂടുതൽ സംശയാസ്പദമായ നോട്ടിഫിക്കേഷനുകൾ വന്നത് 2018-19ലാണ്, 1684 എണ്ണം. പിന്നാലെയുള്ളത് 1059 നോട്ടിഫിക്കേഷനുകളുമായി 2019-20 ആണ്. അതേസമയം, ഈ കണക്കുകളെയെല്ലാം പിന്തള്ളി 2020-21 വർഷത്തിലാകും ഏറ്റവും കൂടുതൽ നോട്ടിഫിക്കേഷനുകൾ ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News