ലൈസൻസില്ലാത്ത കമ്പനികളുടെ പ്രവർത്തനങ്ങൾ; കുവൈറ്റ് പോസ്റ്റൽ വിഭാ​ഗത്തിന് വൻ നഷ്ടം

  • 09/03/2022

കുവൈത്ത് സിറ്റി: തപാൽ സേവനങ്ങൾ നൽകുന്ന ലൈസൻസില്ലാത്ത  40 കമ്പനികളുടെ പ്രവർത്തനങ്ങൾ മൂലം രാജ്യത്തിന് ദശലക്ഷക്കണക്കിന് കുവൈത്ത് ദിനാറിന്റെ വാർഷിക നഷ്ടം വന്നതായി വാർത്താവിനിമയ മന്ത്രാലയത്തിലെ പോസ്റ്റൽ വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഖസ്ബയുടെ വെളിപ്പെടുത്തൽ. 50 വർഷങ്ങൾക്ക് മുമ്പ് അംഗീകരിച്ച തപാൽ സേവന നിയമത്തിലെ ചില ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ പദ്ധതിയെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.

അതേസമയം, തപാൽ സേവനങ്ങളിൽ ഗുണപരമായ കുതിച്ചുചാട്ടം നടത്തിയ ഒരു സ്വകാര്യ കമ്പനിക്ക് കസ്റ്റംസ് ക്ലിയറൻസ്, ഡെലിവറി, ഗതാഗതം, വിതരണം എന്നിവയ്ക്കുള്ള കരാർ നൽകാനുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കുവൈത്ത്  അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ടുകളുമായി  (കെഎപിപി) ഏകോപനം നട‌ത്തി മേഖലയെ സ്വകാര്യവൽക്കരിക്കുക, ഒരു കമ്പനി അല്ലെങ്കിൽ കുവൈത്ത് പോസ്റ്റൽ കോർപ്പറേഷൻ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളിലും പഠനം നടക്കുന്നതായി അൽ ഖസ്ബ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News