കുവൈത്ത് ദേശീയ അവധി ദിനങ്ങൾക്ക് ശേഷം വാക്സിൻ സ്വീകരിക്കാൻ തിരക്ക് കൂടി

  • 09/03/2022

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ, പ്രത്യേകിച്ച് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ. കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയ അവധി ദിനങ്ങൾക്ക് ശേഷം കൊവി‍ഡ് വാക്സിൻ സ്വീകരിക്കാൻ പൗരന്മാരുടെയും താമസക്കാരുടെയും വലിയ നിര തന്നെ എത്തുന്നുണ്ട്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ‍് വാക്സിൻ ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം 940,000 ആയിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 3,278,073 ആണ്. അതേസമയം, ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 86.58 ശതമാനം, അതായത് 3,395,776 ആണ്. അഞ്ച് മുതൽ 11 വയസ് വരെയുള്ള 12,770 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചതായും ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News