കുവൈത്തിന്റെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ വിഭാ​ഗത്തിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് അൽ ബർജാസ്

  • 09/03/2022


കുവൈത്ത് സിറ്റി: ഒരു സംയോജിത സുരക്ഷാ സംവിധാനം കൈവരിക്കുന്നതിനും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ വിഭാ​ഗത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സട്രാറ്റജിയുമായി ബന്ധപ്പെട്ട് മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ് ഫീൽഡ് സെക്യൂരിട്ടി വിഭാ​ഗത്തിന് നിർദേശങ്ങൾ നൽകി. സമ്പൂർണ ജാ​ഗ്രതയുടെ നിയന്ത്രണങ്ങളും ഉറപ്പാക്കണമെന്നാണ് അണ്ടർ സെക്രട്ടറിയുടെ നിർദേശമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു. 

ഗതാഗത ക്രമീകരണങ്ങൾ, പൊതു സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി ഈ വിഭാ​ഗങ്ങൾ എല്ലാം തമ്മിൽ ഏകോപനവും സഹകരണവും ആവശ്യമാണ്. ആറ് ഗവർണറേറ്റുകളിലെയും എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ പദ്ധതികൾ വികസിപ്പിക്കേണ്ടതിന്റെയും സുരക്ഷാ വിന്യാസവും പട്രോളിംഗും നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അൽ ബർജാസ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ച ചുമതലകൾ നടപ്പിലാക്കാൻ ടീം സ്പിരിറ്റോടെയുള്ള പ്രവർത്തനങ്ങൾ വേണമെന്നും അദ്ദേഹം നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News