10 ടൺ പാൻ കുവൈത്തില്‍ കസ്റ്റംസ് പിടികൂടി.

  • 09/03/2022

കുവൈത്ത് സിറ്റി : ഷുവൈഖ് തുറമുഖത്ത് നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 10 ടൺ 'പാൻ' അടങ്ങിയ കണ്ടെയ്‌നർ മറൈൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഗൾഫ് രാജ്യത്തു നിന്ന് വന്ന കണ്ടെയ്‌നറില്‍ നിന്നാണ് പാന്‍ പിടികൂടിയത്. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു  പാൻ കണ്ടെത്തിയത് . കണ്ടെയ്‌നര്‍ വന്ന  അഡ്രസിലെ ഉടമകളോട് ഹാജരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്  കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. 

Related News