റമദാന്‍: വാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

  • 09/03/2022


കുവൈത്ത് സിറ്റി : റമദാൻ മാസത്തോടനുബന്ധിച്ച് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനായി വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മുബാറക്കിയ മേഖലയിലെ ഇറച്ചി മാർക്കറ്റുകളിൽ പരിശോധന നടത്തി.റമദാന്‍ വിപണി ലക്ഷ്യമാക്കി ബീഫിനും  മാട്ടിറച്ചിക്കും കോഴിയിറച്ചിക്കും വില കൂട്ടരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ മാര്‍ക്കറ്റിലെ വില നിലവാരം കൃത്യമായി നിരീക്ഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഫൈസൽ അൽ അൻസാരി അറിയിച്ചു. നിയമലംഘനം നടത്തിയാൽ കടകൾക്കെതിരെ നടപടിയെടുക്കുമെന്നും അന്യായമായി വില കൂട്ടിയാല്‍  കടകൾ അടപ്പിക്കുകയും  പിഴ  ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News