ഒരു മാസത്തിനിടെ 14,000 ത്തിലേറെ പേർ ലിബറേഷൻ ടവർ സന്ദർശിച്ചു

  • 09/03/2022

കു​വൈ​ത്ത്​ സി​റ്റി: ലി​ബ​റേ​ഷ​ൻ ട​വ​റി​ൽ ഫെബ്രുവരി മാസത്തിൽ 14,000 പേര്‍  സ​ന്ദ​ർ​ശ​ക​രാ​യെ​ത്തിയതായി അധികൃതര്‍ അറിയിച്ചു. ആ​രോ​ഗ്യ മാ​ർ​ഗ​​നി​ർ​ദേ​ശം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ നിശ്ചിതമായ എണ്ണം ആളുകളെ മാത്രമാണ് പ്ര​വേ​ശി​പ്പി​ക്കു​ന്നത്. അതിനിടെ വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത​ ക​ണ​ക്കി​ലെ​ടു​ത്ത്​ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുവാനുള്ള ശുപാര്‍ശ ക​മ്യൂ​ണി​ക്കേ​ഷ​ൻ മന്ത്രാലയം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ പഴയ ഉപകരണങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും പ്രദർശനം ലിബറേഷൻ ടവറിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. റമദാൻ മാസത്തിൽ രണ്ടാഴ്ചത്തെ പ്രദർശനം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു.രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ ഒ​ന്നു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു​മാ​ണ്​ പ്ര​വേ​ശ​നം. വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കു​ക. 372 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ട​വ​ർ​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​റ​ബ്​ മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ​താ​ണ്. ട​വ​റി​ന്​ മു​ക​ളി​ലെ റ​സ്​​റ്റാ​റ​ൻ​റി​ലും വ്യൂ ​പോ​യ​ൻ​റി​ലും ആ​ണ് സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ക.

Related News