കുവൈത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ നിയമിച്ചു

  • 09/03/2022

കുവൈത്ത് സിറ്റി : റിട്ടയേർഡ് ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ ആഭ്യന്തര മന്ത്രിയായും  ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. ഇത് സംബന്ധമായ അമീറി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ മാസമാണ് പ്രതിരോധമന്ത്രി ഷൈഖ്‌ ഹമദ്‌ അൽ ജാബർ അൽ അലി അൽ സബാഹും ആഭ്യന്തരമന്ത്രി ഷെയ്ഖ് അഹമദ്‌ അൽ മൻസൂർ അൽ സബാഹും രാജി വെച്ചത്. കുറ്റവിചാരണ  ദുരുപയോഗം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഇവര്‍ രാജിവെച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News