ഇന്ത്യൻ എംബസിയില്‍ സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ' സംഘടിപ്പിക്കുന്നു.

  • 09/03/2022

കുവൈത്ത് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി  നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ സഹകരണത്തോടെ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 'സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ' യെന്ന ടൈറ്റിലില്‍  മാർച്ച് 12 ന് രാവിലെ 11 മുതൽ രാത്രി 8.30 വരെ കുവൈത്തിലെ ദാർ അൽ അത്തർ അൽ ഇസ്‌ലാമിയ്യ മ്യൂസിയം യർമൂക്ക് കൾച്ചറൽ സെന്ററിലാണ് പരിപാടികള്‍ നടക്കുക. 

നൃത്തം, സംഗീതം, ഭക്ഷണം, സിനിമകൾ, സാഹിത്യം, കലകൾ തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരം  സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും.അതോടപ്പം  വ്യാപാര-വാണിജ്യ പ്രദർശനവും ഉണ്ടാകുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ https://forms.gle/h5VrCE55Hfo9sZSn8 ലിങ്കില്‍ ബുക്ക് ചെയ്യണം.  

Related News