ജലീബിൽ കർശന പരിശോധന; 3,083 നിയമലംഘകർ അറസ്റ്റിൽ

  • 09/03/2022

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഊർജിതമായ സുരക്ഷാ പരിശോധനകൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു. പ്രത്യേകിച്ചും ജലീബ് അൽ ശുവൈഖ്  പ്രദേശത്തും സമീപ ഇടങ്ങളിലുമായി കർശന പരിശോധനയാണ് നടത്തുന്നത്. ഫർവാനിയ സെക്യൂരിട്ടി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ അബ്‍ദുള്ള സഫാഹ് അൽ മുല്ലയുടടെ നിർദേശപ്രകാരം 2021 ഒക്ടോബർ മുതൽ കഴിഞ്ഞ മാസം 17 വരെ നടത്തിയ പ്രത്യേക പരിശോധനയിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

ആകെ 4,032 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,083 പേരാണ് വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായത്. 233 കച്ചവടക്കാർ, റെസിഡൻസി പെർമിറ്റ് അവസാനിച്ച 1025 പേർ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 473 പേർ, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 59 പേർ, കൃത്യമായ രേഖ കൈവശമില്ലാത്ത 645 പേർ, മദ്യവുമായി ബന്ധപ്പെട്ട 10 പേർ, ചൂതാട്ടം നടത്തിയതിന് 17 പേർ തുട‌ങ്ങിയ സംഭവങ്ങളിലാണ് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. തുട‌ർച്ചയായ സുരക്ഷാ പരിശോധനകൾ തുടരുമെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News