പ്രവാസികളുടെ വർക്ക് പെർമിറ്റുകളിൽ ആറ് പുതിയ പോസ്റ്റുകൾ കൂടി ഉൾപ്പെടുത്തി

  • 10/03/2022


കുവൈത്ത് സിറ്റി: രാജ്യത്തെ താമസക്കാരെ കൂടുതൽ പ്രൊഫഷനുകളിൽ കൂടി ലിങ്ക് ചെയ്ത് മാൻപവർ അതോറിറ്റി. പ്രവാസികളുടെ വർക്ക് പെർമിറ്റുകളിൽ ആറ് പുതിയ പോസ്റ്റുകൾ കൂടിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വിമ്മിം​ഗ് ലൈഫ് ​ഗാർഡ്, ഡൈവിം​ഗ് ഇൻസ്ട്രക്ടർ, സ്കൂബ ഡൈവിം​ഗ് ഇൻസ്ട്രക്ടർ, വാട്ടർ സ്കൈയിം​ഗ് കോച്ച്, വാട്ടർ സ്കൈയിം​ഗ് സൂപ്പർവൈസർ എന്നീ പോസ്റ്റുകളാണ് ചേർത്തത്.

ഈ ജോലികൾ ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കേറ്റും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്ന് കമ്മീഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേസമയം, ശാസ്ത്രവുമായി ബന്ധപ്പെട്ട് അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രൊഫഷനുകൾ 1,800  കവിഞ്ഞിട്ടുണ്ട്. വരും കാലയളവിൽ കൂടുതൽ പ്രൊഫഷനുകൾ ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. തൊഴിൽ വിപണിയിലെ തൊഴിൽ മേഖലകൾ തിരിച്ചറിയുന്നതിനും അവയെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇഷ്യൂ ചെയ്ത ലൈസൻസുകൾക്കനുസരിച്ച് ആവശ്യകത വിലയിരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News