അർദിയയിലെ ക്രൂര കൊലപാതകം; സുരക്ഷാ നടപടികൾ കർശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 10/03/2022

കുവൈത്ത് സിറ്റി: അർദിയ കുവൈത്തി കുടുംബം ക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിൽ വച്ചാണ് കുവൈത്തി പൗരനും ഭാര്യയും മകളും കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വിന്യാസവും പരിശോധനകളുമായും ബന്ധപ്പെട്ട നടപടികളിൽ ഈ കുറ്റകൃത്യം വലിയ നിഴലാണ് ഉണ്ടാക്കിയത്. ഇതോടെ ഇന്നലെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കർശന  സുരക്ഷാ പരിശോധനകൾ നടന്നു. 

റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഉൾപ്പെടെ പട്രോളിം​ഗ് നടത്താൻ ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി സർക്കുലറർ പുറപ്പെടുവിച്ചിരുന്നു. അർധരാത്രിക്ക് ശേഷം  റെസിഡൻഷ്യൽ പ്രദേശങ്ങളുടെ കവാടങ്ങളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് പരിശോധിക്കാനായിരുന്നു നിർദേശം. സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്യാനും ഫരാജ് അൽ സൗബിയു‌ടെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News