കുവൈറ്റ് വീണ്ടും കൊടും തണുപ്പിലേക്ക്; പോളാർ കോൾഡ് വേവ് മുന്നറിയിപ്പുമായി കാലാവസ്ഥ വിദ​ഗ്ൻ

  • 10/03/2022

കുവൈത്ത് സിറ്റി: അടുത്ത ആഴ്ചയിൽ രാജ്യത്തെ താപനില ഏഴ് ഡി​ഗ്രി വരെ താഴുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തുറസായ സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലും ഉൾപ്പെടെ താപനില കുറയും. ഞായറാഴ്ച മുതൽ രാജ്യത്ത് ശീതക്കാറ്റ് (പോളാർ കോൾഡ് വേവ്) വീശുമെന്നും അതിനാലാണ് തണുപ്പ് കൂടുന്നതെന്നും കാലാവസ്ഥ വിദ​ഗ്ൻ ബാദർ അൽ അമീറ പറഞ്ഞു. പോളാർ  കോൾഡ് വേവ് ശൈത്യ കാലത്തിന്റെ അവസാനമാകും. പൊടിപടലങ്ങളുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റോടെ ഇത് ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അസ്ഥിരതയുള്ള അന്തരീക്ഷവും കാലാവസ്ഥയുമായിരിക്കും. പൊടി ഉയർത്തുന്ന കാറ്റിനും ഒറ്റപ്പെട്ട നിലയിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. പൊടി കാരണം പകൽ സമയത്ത് ദൃശ്യപരത കുറയുമെന്നും അടുത്ത ശനിയാഴ്ച വരെ മണൽക്കാറ്റ് തുടരുമെന്നും ബാദർ അൽ അമീറ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News