കുവൈത്തിൽ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി പെൺമക്കൾ; നിർണയക തെളിവുകൾ ലഭിച്ചു

  • 10/03/2022

കുവൈത്ത് സിറ്റി: ദോഹയിൽ അമ്മയെ കൊലപ്പെടുത്തിയിന് കുറ്റം ചുമത്തപ്പെട്ട പണ്ട് പെൺകുട്ടികളെ ഇന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന് കൈമാറും. ദോഹ പ്രദേശത്തെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ സാമ്പിളുകളുടെ പരിശോധനയിൽ കൊലപാതകം നടത്തിയത് ഇവർ തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷ് പെൺകുട്ടികളുടെ മാനസികനില ആകെ തകർന്ന് അവസ്ഥയിലാണ്. അതിനാൽ കൂടുതൽ നേരം ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതോടെ കൊലപാതകത്തിന് പിന്നിലെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.

67 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. കേസിൽ 40ഉം 33ഉം വയസുള്ള രണ്ട് പെൺമക്കളാണ് അറസ്റ്റിലായിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥർ പോലും ഞെട്ടുന്ന കാഴ്ചയാണുണ്ടായിരുന്നത്. സ്ത്രീയുടെ തല ഉടലിൽ നിന്ന് വേർപ്പെട്ട അവസ്ഥയിലായിരുന്നു. തല പ്ലാസ്റ്റി​ക്ക് ബാ​ഗിൽ പൊതിഞ്ഞ് അടുക്കളയിലാണ് വച്ചിരുന്നത്. മൂർച്ചയേറിയ കത്തി കൊണ്ടായിരുന്നു ആക്രമണം നടത്തിയത്. ഇത് അന്വേഷണ ഉദ്യോ​​ഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News