കുവൈത്തിലെ ടയർ കൂമ്പാരത്തിന് തീപിടിച്ചു

  • 10/03/2022

കുവൈത്ത് സിറ്റി : സാൽമിയിൽ കൂട്ടിയിട്ട ഉപയോഗിച്ച ടയറുകൾക്ക് തീപിടിച്ചു. അപകടത്തിന്റെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.ലോകത്തിലെ ഏറ്റവും വലിയ ടയർ കൂമ്പാരമാണ് സാല്‍മിയിലുള്ളത്. 500 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് തീ പടർന്ന് പിടിച്ചത്. നേരത്തെയും ടയറുകൾക്ക് തീപിടിച്ചിട്ടുണ്ട്.  ജഹ്‌റയിൽനിന്ന് 5 കിലോമീറ്റർ അകലസ് അർഹിയ മേഖലയിലാണ് 50 ദശലക്ഷത്തോളം ഉപയോഗിച്ച ടയറുകളുടെ കൂമ്പാരം ഉള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ  ശേഖരിച്ചവയാണ് അത്രയും ടയറുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News