നിയമവിരുദ്ധ പ്രവർത്തനങ്ങൾ; കുവൈത്തിൽ 139 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു.

  • 10/03/2022

കുവൈത്ത് സിറ്റി: പൗരന്മാരും താമസക്കാരുമായ  ഇൻറർനെറ്റ് ഉപയോക്താക്കളിൽ നിന്ന് 2021-ൽ കുവൈത്ത് ബ്ലോക്ക് ചെയ്തത് 139 വെബ്‌സൈറ്റുകൾ. പൊതു ധാർമ്മികത ലംഘിക്കുക, വഞ്ചനയും തട്ടിപ്പും നടത്തുക, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കാരണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ വർഷം വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനോ അൺബ്ലോക്ക് ചെയ്യാനോ ആയി 323 അഭ്യർത്ഥനകളും തീരുമാനങ്ങളും അതോറിറ്റി സ്വീകരിച്ചതായാണ് ഔദ്യോ​ഗിക കണക്കുകൾ. 

23 വെബ്സൈറ്റുകളിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യണമെന്ന അപേക്ഷ ലഭിച്ചു. 21 വെബ്‌സൈറ്റുകളുടെ നിരോധനം ഫലപ്രദമായി നീക്കിയെന്നും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കുവൈത്തിൽ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതോ നീക്കം ചെയ്യുന്നതോ സംബന്ധിച്ച് അതോറിറ്റി സ്വീകരിച്ച നടപടികളുടെ 58 ശതമാനവും 2021 ജൂലൈ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിലാണ് നടന്നത്. മൂന്ന് മാസത്തിനിടെ 80 സൈറ്റുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News