കുവൈത്തിൽ രാത്രി പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദേശം

  • 10/03/2022

കുവൈത്ത് സിറ്റി: നിയമലംഘനങ്ങള്‍ അനുവദിക്കാതെ ശക്തമായ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ്  ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രി പട്രോളിംഗ് ശക്തമാക്കാനും സെക്യരൂട്ടി പോയിന്‍റുകള്‍ ക്രമീകരിക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അല്‍ ബര്‍ജാസിന്‍റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പട്രോളിംഗ് വിന്യാസം ആരംഭിച്ചിട്ടുണ്ട്. പൗരന്മാരെയും താമസക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

Related News