സുരക്ഷാ പരിശോധന:കുവൈത്തിൽ അഞ്ച് മാസത്തിനിടെ ആയിരത്തോളം റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 10/03/2022


കുവൈത്ത് സിറ്റി: ഫർവാനിയ ​ഗവർണറേറ്റ് സെക്യൂരിട്ടി ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം വിവിധ മേഖലകളിൽ കർശന സുരക്ഷാ പരിശോധന ന‌ടത്തി അധികൃതർ. ഫർവാനിയ സെക്യൂരിട്ടി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ അബ്‍ദുള്ള സഫാഹിന്റെ നിർദേശം അനുസരിച്ചാണ് ജലീബ് അൽ ശുവൈഖ് ,ഹസാവി, ഖൈത്താൻ തുടങ്ങി ​ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ പരിശോധന നടത്തിയത്. 2021 സെപ്റ്റംബർ മുതൽ കഴിഞ്ഞ മാസം ഫെബ്രുവരി 17 വരെ അഞ്ച് മാസം കർശന പരിശോധനയാണ് നടത്തിയത്.

ആകെ 4,032 ട്രാഫിക്ക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ പാലിക്കാത്തതിന്  3,083 പേരാണ് അറസ്റ്റിലായത്.  233 കച്ചവടക്കാർ, റെസിഡൻസി പെർമിറ്റ് അവസാനിച്ച 1025 പേർ എന്നിവരുടെ പിടിയിലായി. 

ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 473 പേർ, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 59 പേർ, കൃത്യമായ രേഖ കൈവശമില്ലാത്ത 645 പേർ എന്നവരും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് വാറണ്ട് ഉള്ള 610 പേരും പിടിയിലായതായി അധികൃതർ അറിയിച്ചു.

Related News