14 മാസത്തിനിടെ 30 കൊലപാതകങ്ങൾ; ഉറക്കം നഷ്ടപ്പെട്ട് കുവൈത്ത്

  • 11/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് 14 മാസത്തിനിടെ മാത്രം 30 ആസൂത്രിത കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ. 2021 ആകെയും ഈ വർഷം ജനുവരിയും ഫെബ്രുവരിയും കൂടെ ചേർക്കുമ്പോഴാണ് ഇത്രയധികം കൊലപാതകങ്ങൾക്ക് അരങ്ങേറിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ദോഹ പ്രദേശത്ത് രണ്ട് പെൺമക്കൾ ചേർന്ന് അമ്മയെ കൊലപ്പെടുത്തിയിരുന്നു. കൂടാതെ അൽ അർദിയ പ്രദേശത്ത് കുവൈത്തി കുടുംബത്തെ ആകെ കൊലപ്പെടുത്തിയത് ഇന്ത്യക്കാരനായ പ്രവാസിയാണ്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരിൽ ബഹുഭൂരിപക്ഷത്തെയും അറസ്റ്റ് ചെയ്യുകയും അവരെ നിയമനത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങി നൽകുന്നുമുണ്ട്. എന്നിട്ടും എന്ത് കൊണ്ട് കൊലപാതകങ്ങൾ വർധിക്കുന്നു എന്നുള്ള ചോദ്യമാണ് ഉയരുന്നത്. അടുത്ത കാലത്തായി സ്വയം ആക്രമണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചുവെന്ന് സെക്യൂരിട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ വർഷം ഇത്തരത്തിൽ 3,800 ഓളം കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തർക്കങ്ങൾ, മോഷണം, പ്രതികാരം മയക്കുമരുന്ന് തുടങ്ങിയ വിവിധ കാരണങ്ങൾ കൊലപാതകത്തിലാണ് കലാശിക്കുന്നത്. ആയുധങ്ങൾ ലഭിക്കാനുള്ള എളുപ്പ സാഹചര്യത്തെയും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Related News