പോളണ്ടിലെ യുക്രേനിയൻ അഭയാർത്ഥികൾക്കായി 33.5 ടൺ സഹായവുമായി കുവൈറ്റ്

  • 11/03/2022


കുവൈത്ത് സിറ്റി: പോളണ്ടിനുള്ള  യുക്രേനിയൻ അഭയാർത്ഥികൾക്ക് കുവൈറ്റ്  റെഡ് ക്രെസന്റ് സൊസൈറ്റിയുടെ കൈത്താങ്ങ്. ഭക്ഷ്യ, മെഡിക്കൽ സഹായങ്ങളുമായി അബ്‍ദുള്ള അൽ മുബാറക് എയർബേസിൽ നിന്ന് വിമാനം പോളണ്ടിലെ വാർസോ എയർപോർട്ടിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. 33.5 ടൺ ദുരിതാശ്വാസ സാധനങ്ങളുമായി വിമാനം പുറപ്പെട്ടിട്ടുള്ളത്. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ നിർദേശങ്ങൾ പ്രകാരമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് റെഡ് ക്രെസന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയെർ പറഞ്ഞു.

കുവൈത്ത് സർക്കാർ നൽകുന്ന സഹായം വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ ഏകോപനം നടത്തി യുക്രേനിയർ ജനതയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മരുന്നും ഭക്ഷണവും ആവശ്യമുള്ള യുക്രേനിയൻ അഭയാർത്ഥികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകാനുള്ള സർക്കാരിന്റെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ മാനുഷിക മൂല്യം ഉയർത്തിക്കൊണ്ട്  പങ്കാളികളാകാനുള്ള കുവൈത്തിന്റെ താൽപ്പര്യപ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News