കുവൈത്തിൽ ഒരു മില്യൺ ആളുകൾ കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

  • 11/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പൗരന്മാരും താമസക്കാരുമായി ഏകദേശം ഒരു മില്യൺ ആളുകൾ കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്സിനേഷൻ പൂർണമാക്കിയവരുടെ എണ്ണം 3,279,584 ആണെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അതായത് ജനസംഖ്യയുടെ 83.6 ശതമാനം രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. അതേസമയം, ഇതിവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 86.8 ശതമാനമാണ്. 

രാജ്യത്ത് 16 വയസിന് മുകളിൽ പ്രായമുള്ള വിഭാ​ഗങ്ങൾക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും 40 വയസ് പിന്നിട്ടവർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് നേടാതെ വാക്സിൻ സ്വീകരിക്കാനും സാധിക്കും. മുതിർന്നവർക്കായി ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ക്യാമ്പയിന് തന്നെ ആരോ​ഗ്യ മന്ത്രാലയം തുടക്കമിട്ടിരുന്നു.

Related News