പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു.

  • 11/03/2022

കുവൈത്ത് സിറ്റി : അടുത്തയാഴ്ച മുതൽ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ അറിയിപ്പുകള്‍  പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഒദ്യോഗികമായി കണക്കുകള്‍ പുറത്ത് വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിലേറെയായി കൊവിഡ് കേസുകളുടെ എണ്ണത്തിൽ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 747 ദിവസമായി പ്രതിദിന റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സംഭാവന നൽകിയ എല്ലാ സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് ടീമുകൾക്കും അൽ-സനദ് നന്ദി പറഞ്ഞു. 2020 ഫെബ്രുവരി 24 നാണ് രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 

Related News