അമേരിക്കനായാലും ഇന്ത്യനായാലും ഒരുപോലെ ബഹുമാനം ലഭിക്കണമെന്ന് ആഭ്യന്തര മന്ത്രി

  • 12/03/2022

കുവൈത്ത് സിറ്റി: പൊതു സമൂഹത്തോട്, പൗരന്മാർക്കും താമസക്കാർക്കും ബഹുമാനം നൽകി ഇടപെടണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ്. നീതി നിഷേധവും അപമാനവും അവർക്ക് ഒരിക്കലും ഉണ്ടാകരുത്. അമേരിക്കൻ ആയാലും ഇന്ത്യൻ ആയാലും ഒരുപോലെയുള്ള പരി​ഗണന ലഭിക്കണമെന്നും ഒരു നിയമത്തിന് കീഴിലാണ് എല്ലാവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിഘണ്ടുവിൽ അനീതി എന്നൊന്നില്ല, അത് അനുവദിക്കുകയുമില്ല. പൗരനെയോ താമസക്കാരെയോ ദ്രോഹിക്കാൻ അധികാരം ദുരുപയോഗം ചെയ്യുന്ന ഏതൊരു ഉദ്യോഗസ്ഥനെയും ശിക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പ് നൽകി.

അധികാരം ദുരുപയോഗം ചെയ്യുന്നവർക്ക് പിന്നീട് ആഭ്യന്തര മന്ത്രാലയത്തിൽ സ്ഥാനമുണ്ടാകില്ല. നിയമനടപടികളും അവർക്കെതിരെ സ്വീകരിക്കും. നിയമം നടപ്പാക്കേണ്ടതിന്റെയും അത് ലംഘിക്കുന്നവരെ ശിക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ആഭ്യന്തര മന്ത്രിയായ ശേഷം  ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഊന്നി സംസാരിച്ചു. പ്രധാന ആശങ്കയായ ജനസംഖ്യാ ഘടന മന്ത്രിമാരുടെ കൗൺസിലിൽ ചർച്ച ചെയ്യും.  ജനസംഖ്യാ ഘടന ക്രമീകരിച്ചും കുവൈത്തി യുവാക്കളുടെ ഊർജം പ്രയോജനപ്പെടുത്തിയും ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News