കുവൈത്തിൽ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ഉയർന്നു

  • 12/03/2022

കുവൈത്ത് സിറ്റി: വൃക്ക ആരോ​ഗ്യം എല്ലാവർക്കും എന്ന മുദ്രാവാക്യമുയർത്തി കുവൈത്ത് ലോക വൃക്ക ദിനം ആചരിച്ചു. ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ ബാധിക്കപ്പെടുന്നതുമായ വൃക്കരോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിരോധത്തിന്റെയും മരുന്നുകളുടെയും ലഭ്യമായ മാർഗങ്ങളെയും രീതികളെയും കുറിച്ച് സമൂഹത്തിന്റെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വൃക്ക ദിനം ആചരിച്ചത്. 

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ, വൃക്കരോഗത്തിന്റെ കുടുംബ ചരിത്രമുള്ളവർ തുടങ്ങി വൃക്കരോഗങ്ങൾ ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരിൽ ആനുകാലിക പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യമെന്ന് അമീരി ഹോസ്പിറ്റലിലെ കിഡ്നി യൂണിറ്റ് തലവനും കുവൈത്ത് അസോസിയേഷൻ ഓഫ് നെഫ്രോളജിസ്റ്റിന്റെ തലവനുമായ ഡോ. അനസ് അൽ യൂസഫ് പറഞ്ഞു.

ലോകമാകെ ഏകദേശം 850 മില്യൺ വൃക്ക രോ​ഗികളുണ്ടെന്നാണ് കണക്കുകൾ. കുവൈത്തിൽ മാത്രം ഡയാലിസിസിന് വിധേയരാകുന്നവർ 2,300 പേരാണ്. അവരിൽ 90 ശതമാനം പേരും രക്തത്തിലൂടെയുള്ള ഹീമോഡയാലിസിസിനെയാണ് ആശ്രയിക്കുന്നത്. ഡയാലിസിസിന് വിധേയരാകുന്നവരൽ 51 ശതമാനവും പുരുഷന്മാരാണെന്നും ഡയാലിസിസ് രോഗികളുടെ മൊത്തം വാർഷിക വർധനവ് ഏകദേശം ആറ് ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News