കുവൈത്തിൽ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ പൂർണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങും

  • 12/03/2022


കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഏജൻസികൾ മഹാമാരിക്കെ മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തുന്നു. ഞായറാഴ്ച മുതൽ 100 ശതമാനം ഹാജരോടെ ഓഫീസുകൾ പ്രവർത്തിച്ച് തുട‌ങ്ങും. ഏഴ് മണിക്കൂർ പ്രവർത്തന സമയം, പഞ്ചിം​ഗ് സംവിധാനം ഉൾപ്പെടെയുള്ള എല്ലാ രീതികളും അനുസരിച്ചാകും ഇനി മുതൽ സർക്കാർ ഏജൻസികളുടെ പ്രവർത്തനം. അതേസമയം, സർക്കാർ ഏജൻസികൾ പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങുമ്പോൾ അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ ഗതാഗതക്കുരുക്കിന്റെ സാഹചര്യം പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ജീവനക്കാരെയും ഓഡിറ്റർമാരെയും എല്ലാ ആരോഗ്യ ആവശ്യങ്ങൾക്കും പ്രതിരോധ നടപടികൾ പാലിച്ചും സ്വീകരിക്കാനാണ് തയാറായിട്ടുള്ളത്. എല്ലാ ആരോ​ഗ്യ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുകയെന്ന് ആരോ​ഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാർസൗസ് അൽ റഷീദി പറഞ്ഞു. ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റവും റൊട്ടേഷനും അവസാനിച്ചുവെന്നും ജോലിയിൽ നിന്ന് ഒഴിവായി നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News