പുകയില, മയക്കുമരുന്ന് തുടങ്ങിയവ പിടിച്ചെടുത്ത് കുവൈറ്റ് കസ്റ്റംസ്

  • 12/03/2022

കുവൈത്ത് സിറ്റി: പ്രമുഖ ബ്രാൻഡുകളുടെ വ്യാജ  ബാ​ഗുകൾ, ഷൂകൾ, ആക്സസറികൾ അടങ്ങിയ വാണിജ്യ ഷിപ്പിംഗ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏകദേശം രണ്ട് ടൺ ഭാരമുള്ള ഷിപ്പ്മെന്റ് ആണ് പിടികൂടിയത്. തുർക്കിയിൽ നിന്ന് ഒരു പ്രാദേശിക കമ്പനിക്കായി എത്തിച്ചതായിരുന്നു ഷിപ്പ്മെന്റ്. അതേസമയം, ആറ് ടൺ പുകയില ഉത്പന്നങ്ങളുമായി എത്തിയ മറ്റൊരു ഷിപ്പ്മെന്റ് കൂടെ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. 

ഒരു ​ഗൾഫ് രാജ്യത്ത് നിന്നാണ് ഇത് എത്തിയത്. ലണ്ടനിൽ നിന്ന് എത്തിയ ഒരു പൗരനിൽ നിന്ന് കഞ്ചാവും ഹാഷിഷും അടങ്ങിയ സ്വകാര്യ ബാഗേജും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർനടപടികൾക്കായി പിടിച്ചെടുത്തവയെല്ലാം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു.

Related News