ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റ നൂറുകണക്കിന് വഴിയോര കച്ചവടക്കാരെ പിടികൂടി.

  • 12/03/2022

കുവൈത്ത് സിറ്റി : ഫഹാഹീലില്‍ അനധികൃതമായി ഭക്ഷണ സാധനങ്ങൾ വിറ്റ നൂറുകണക്കിന് വഴിയോര കച്ചവടക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു. ഡേറ്റ് കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത സാധനങ്ങളുമാണ് ഇവര്‍ വില്‍പ്പനക്ക് വെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ കാമ്പെയ്‌നിന്‍റെ ഭാഗമായി നടന്ന തിരച്ചലില്‍ പൊതു സുരക്ഷാ വിഭാഗത്തിന്റെയും ഭക്ഷ്യ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

Related News