വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി

  • 12/03/2022

കുവൈത്ത് സിറ്റി : വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. അന്യായമായി വില വര്‍ദ്ധിപ്പിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്‍റെ വിവധ പ്രദേശങ്ങളില്‍ വിപണികളിൽ പരിശോധന നടത്തുമെന്നും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കട പൂട്ടുന്നത് ഉള്‍പ്പടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Related News