ഇന്ന് മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ

  • 13/03/2022

കുവൈത്ത് സിറ്റി : ഇന്ന് രാജ്യത്ത് ചെറിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം പറഞ്ഞു. ഇടിമിന്നലോട് കൂടിയ മഴ പെയ്യാനാണ് സാധ്യത. വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെയാകും. കൂടിയ താപനില പരമാവധി 25 മുതൽ 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 14 മുതൽ 15 ഡിഗ്രി സെൽഷ്യസും ആകും. രാജ്യം ഇപ്പോഴും സ്കോർപ്പിയോൺ സീസണിലൂടെയാണ് കടന്നുപോകുന്നത്. ഏപ്രിൽ ആദ്യം ആരംഭിക്കുന്ന സരയത്ത് സീസണിന്റെ തുടക്കത്തോടെ രാജ്യം കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാക്ഷ്യം വഹിക്കുമെന്ന് മുഹമ്മദ് കരം  പറഞ്ഞു.

Related News