ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 27,000 ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 13/03/2022

കുവൈത്ത് സിറ്റി: ട്രാഫിക്ക് നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന പരിശോധന ക്യാമ്പയിൻ തുടർന്ന് അധികൃതർ.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ നിർദേശപ്രകാരവും  ലൈസൻസിംഗ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക്ക് ബ്രിഗേഡിയർ യൂസഫ് അൽ ഖദ്ദയുടെ മേൽനോട്ടത്തിലുമാണ് പരിശോധനകൾ നടന്നത്. ഒരാഴ്ചക്കിടെ 27,508 ട്രാഫിക്ക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

84 വാഹനങ്ങളും 31 മോട്ടോർ സൈക്കിളുകളും ഡിറ്റൻഷൻ ​ഗ്യാരേജുലേക്ക് മാറ്റി. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 35 നിയമലംഘകരെ ട്രാഫിക് ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് ചെയ്തു. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ച 57 ജുവനൈലുകളെയും അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 10 പേരെ അറസ്റ്റ് ചെയ്തപ്പോൾ 20 വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News