23 രാജ്യങ്ങളിലായി 2.5 മില്യൺ ഇഫ്താർ ഭക്ഷണം നൽകുക ലക്ഷ്യമെന്ന് കുവൈത്തിലെ ചാരിറ്റബിൾ സൊസൈറ്റി

  • 13/03/2022

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ സൊസൈറ്റി നടപ്പാക്കുന്ന പദ്ധതികളുമായി കുവൈത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികളുടെ ഇടപെടലും സഹകരണവും ഏറെ വിലമതിക്കുന്നതാണെന്ന് അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റി പ്രോ​ഗ്രാംസ് ആൻഡ് പ്രോജക്ട്സ് വിഭാ​ഗം തലവൻ അബ്‍ദുള്ളഅൽ ഷഹ്ഷാബ്. ഈ വർഷം  കുവൈത്തിന് പുറത്ത് 2.5 മില്യണിൽ അധികം ഫുഡ് ബാസ്ക്കറ്റുകൾ നൽകാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.

ഏകദേശം 500  ഫിൽസ് ഒരു ബാസ്ക്കറ്റിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്രോജക്ട് ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളിലായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കുവൈത്ത് വിദേശകാര്യ മന്ത്രലായത്തിന്റെ അം​ഗീകാരമുള്ള അസോസിയേഷനുകൾ വഴിയാണ് പ്രോജക്ട് നടപ്പാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News