കുവൈത്തിൽ രണ്ട് മില്യണിലിധികം പേർക്ക് ആമാശയ അണുബാധ ഉണ്ടായതായി കണക്കുകൾ

  • 13/03/2022

കുവൈത്ത് സിറ്റി: പൗരന്മാരും താമസക്കാരുമായി കുവൈത്തിലെ രണ്ട് മില്യണിലധികം ആളുകൾക്ക് വയറ്റിൽ അണുബാധയുണ്ടായതായി കൺസൾട്ടന്റ് ഡോക്ടർ  വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി. 600,000ത്തിലധികം പൗരന്മാർക്കാണ് ഇത് ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആമാശയത്തിൽ അണുക്കൾ ബാധിക്കുന്നത് ലോകത്ത് വ്യാപകമായി പടരുകയാണ്. ആഗോള തലത്തിലുള്ള അണുബാധ നിരക്ക്, ലോക ജനസംഖ്യയുടെ 50 ശതമാനം അല്ലെങ്കിൽ ഏകദേശം 4.4 ബില്യൺ ആളുകളാണ്.

കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ അതിന്റെ വ്യാപന നിരക്ക് അതേ ആഗോള നിരക്കിന് തുല്യമാണെന്നും അൽ ഹഷാഷ് ചൂണ്ടിക്കാട്ടി. ഇതിന്റെ രോ​ഗമുക്തി നിരക്ക് 80 ശതമാനം കവിയുന്നുണ്ട്. പക്ഷേ മാറിയ ശേഷവും ഇത് വീണ്ടും ബാധിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. കൊവിഡ് വൈറസും ആമാശയത്തിലെ അണുബാധയുമായ അടുത്ത ബന്ധമുണ്ട്. കൊവിഡ് ബാധിക്കുമ്പോൾ ഛർദ്ദി, വയറിളക്കം, അസിഡിറ്റി, വയറുവേദന, ഭാരം കുറയൽ തുടങ്ങിയ ആമാശയ സംബന്ധമായ ലക്ഷണങ്ങൾ കാണിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News