കുവൈത്തിൽ താമസ നിയമലംഘകർക്ക് പൊതുമാപ്പ് നൽകാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

  • 13/03/2022

കുവൈറ്റ് സിറ്റി : എല്ലാ റസിഡൻസി ലംഘനങ്ങൾക്കും അവരുടെ താമസ രേഖ നിയമവിധേയമാക്കുന്നതിനായി  പുതിയ ഗ്രേസ് പിരീഡ് നൽകാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക പത്രം  റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച് പുതിയ ഗ്രേസ് പിരീഡ്  മുൻ സമയപരിധികളേക്കാൾ കൂടുതൽ കാര്യക്ഷമമായ പുതിയ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും.

രാജ്യം വിടാൻ ആഗ്രഹിക്കുന്ന എല്ലാ നിയമലംഘകർക്കും പിഴ ഒഴിവാക്കി പുതിയ വിസയിൽ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ അവരെ വീണ്ടും മടങ്ങാൻ അനുവദിക്കുന്നതും നിർദ്ദേശത്തിൽ ഉൾപ്പെടുന്നുവെന്ന്  റിപ്പോർട്ട് പറയുന്നു. പിഴ നൽകി  നിയമലംഘകർക്ക് താമസരേഖ പുതുക്കാനും രാജ്യത്ത് തുടരാനും അനുവദിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News