കുവൈത്തിൽ സ്ത്രീകൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം കൂടുന്നു; മുന്നറിയിപ്പ്

  • 13/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം വർധിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആസക്തി ചികിത്സാ വിദ​ഗ്ധർ. കൂടുതൽ ലഹരി ലഭിക്കുന്ന അപകടം ഏറെയുള്ള കെമിക്കൽസും ഷാബുവും അടക്കമുള്ള മയക്കുമരുന്നുകളാണ് സ്ത്രീകൾ ഉപയോ​ഗിക്കുന്നതെന്നും നേരത്തെ കൂടുതലായി ഉയോ​ഗിച്ചിരുന്ന മദ്യത്തിൽ നിന്നും കഞ്ചാവിൽ നിന്നും മാറിയതായും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരുടെ പ്രായ പരിധിയും ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

നേരത്തെ, 18 വയസിന് മുകളിലുള്ളവരാണ് മയക്കുമരുന്നിനും മറ്റും അടിമപ്പെടുന്നതെങ്കിൽ ഇപ്പോൾ ഇത് 13 വയസും അതിന് മുകളിലേക്കുമെന്ന നിലയിലായിട്ടുണ്ട്. ഇത് വളരെയേറെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണുകയും ആസക്തി എന്ന വിപത്തിനെ നേരിടാൻ സമഗ്രമായ ഒരു കമ്മ്യൂണിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 

15നും 20നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ഇതിന് ഇരയാക്കപ്പെടുന്നത്. കുടുംബങ്ങൾ അടക്കം ഈ വിഷയം പുറത്ത് പറയാത്തതിനാൽ മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന സ്ത്രീകളുടെ കൃത്യം കണക്കുകൾ ലഭ്യമല്ലെന്ന് ബഷീർ അൽ ഖൈർ അസോസിയേഷൻ തലവൻ ഡോ. അബ്‍ദുൾ ഹമീദ് അൽ ബിലാലി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News