കൊവിഡ് മാസ്ക്കുകൾ നിർബന്ധമാക്കി; കുവൈത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഡിമാൻഡ് കുറയുന്നു

  • 13/03/2022

കുവൈത്ത് സിറ്റി: 2021ലെ അവസാന ഒമ്പത് മാസങ്ങളിൽ ഇറക്കുമതി ചെയ്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെയും അനുബന്ധ സാമഗ്രികളുടെയും ആവശ്യം രാജ്യത്ത് 8.2 ശതമാനം കുറഞ്ഞതായി കണക്കുകൾ. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്ക് നിർബന്ധമാക്കിയതാണ് സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകത കുറച്ചതെന്നാണ് വിദ​ഗ്ധർ നൽകുന്ന വിവരങ്ങൾ. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021 ലെ അവസാന ഒമ്പത് മാസങ്ങളിൽ ഇറക്കുമതി ചെയ്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൂല്യം 20.7 മില്യൺ കുവൈത്തി ദിനാർ ആണ്.

അതേസമയം, 2020ലെ ഇതേകാലയളവിൽ ഇത് 23 മില്യൺ കുവൈത്തി ദിനാർ ആയിരുന്നു. ഇറക്കുമതി ചെയ്ത ഇനങ്ങളിൽ സൗന്ദര്യവർദ്ധക വസ്തുക്കളും മരുന്നുകൾ ഒഴികെയുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളും സൂര്യ സംരക്ഷണം, കൈ, പാദ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇതിനൊപ്പം വി​​​​ഗ്​ഗുകൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി കൂടിയിട്ടുണ്ട്. കൊവിഡിന് മുമ്പ് 11 മില്യൺ ആയിരുന്നത് 15 മില്യൺ കുവൈത്തി ദിനാർ ആയി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News