കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത; പ്രതീക്ഷയിൽ പ്രവാസികൾ

  • 13/03/2022

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകർക്ക്​ പൊതുമാപ്പ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിന്​ മുകളിൽ വരുന്ന താമസ നിയമലംഘകർക്ക്​ പിഴ ഒഴിവാക്കി നിയമപരമായി മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാൻ അവസരമൊരുങ്ങുന്നത്. 

മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിരുന്നില്ല. പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നാണ് സൂചനകള്‍. 1,30,000 പേരാണ്​ ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്​. രാജ്യത്തെ ജനസാന്ദ്രത കുറക്കാൻ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ്​ സർക്കാർ ആലോചിക്കുന്നത്​.

Related News