വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തിയ ഫിലിപ്പിയൻസ് സ്വദേശി അറസ്റ്റിൽ

  • 14/03/2022

കുവൈത്ത് സിറ്റി: പൗരന്മാരെയും താമസക്കാരെയും വഞ്ചിക്കുന്ന നിരവധി തട്ടിപ്പുകൾ നടത്തിയ ഏഷ്യക്കാരനെ റെസിഡൻസി അഫയേഴ്സ് ജനറൽ വിഭാ​ഗത്തിലെ വയലേറ്റേഴ്സ് ഫോളോ അപ്പ് ഡിപ്പാർട്ട്മെന്റ് പിടികൂടി. രാജ്യത്ത് നിരവധി വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുകയും ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തുകയും ചെയ്ത് ഫിലിപ്പിയൻസ് സ്വദേശിനിയാണ് ഒടുവിൽ കുടുങ്ങിയത്. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നുമായി ആയിരക്കണക്കിന് ദിനാർ ഇവർ തട്ടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.

ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ച ശേഷം ഒരാഴ്ചയോളം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് നടപടികളിലേക്ക് ഉദ്യോ​ഗസ്ഥർ കടന്നത്. തട്ടിപ്പുകളെ കുറിച്ച് വിവരങ്ങൾ മനസിലാക്കിയതോടെ പബ്ലിക്ക് പ്രോസിക്യൂഷനിൽ നിന്നും അനുവാദം വാങ്ങിയ അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. അത്യാധുനിക ക്യാമറയും സംരക്ഷണ സംവിധാനവും ഉള്ള ഫ്ലാറ്റിലാണ് നിന്നാണ് ഇവരെ പിടികൂടിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News