കഴിഞ്ഞ വർഷം കുവൈത്തിലെ ചോക്ലേറ്റ് ഉപഭോഗം കുറഞ്ഞതായി കണക്കുകൾ

  • 14/03/2022

കുവൈത്ത് സിറ്റി: 2021ൽ ആരോ​ഗ്യ വിഭാ​ഗം അധികൃതർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ കുവൈത്തിന്റെ ചോക്ലേറ്റ് ഉപഭോഗത്തിൽ 41 ശതമാനം കുറവുണ്ടാക്കിയതായി കണക്കുകൾ. നേരത്തെ, പ്രതിവർഷം ഒരാൾക്ക് മൂന്ന് കിലോഗ്രാം എന്ന നിരക്കിൽ മേഖലയിലെ  ചോക്ലേറ്റ് ഉപഭോഗത്തിൽ മുൻപന്തിയിലായിരുന്നു കുവൈത്തിന്റെ സ്ഥാനം. വിവാഹങ്ങൾ, റിസപ്ഷനുകൾ, മറ്റ് വിവിധ സാമൂഹിക പരിപാടികൾ എന്നിങ്ങനെ ചോക്കലേറ്റ് ഉപയോ​ഗം കൂട്ടിയിരുന്ന ഇവന്റുകൾ 2021ൽ കുറഞ്ഞതും ഉപഭേദം കുറയാൻ കാരണമായി. 

2021ലെ അവസാന ഒമ്പത് മാസങ്ങളിൽ കുവൈത്ത് ആകെ ഇറക്കുമതി ചെയ്തത് 23.5 മില്യൺ ദിനാർ മൂല്യമുള്ള ചോക്ലേറ്റ് ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതേകാലയളവിൽ 2020ൽ കുവൈത്ത് ഇറക്കുമതി ചെയ്തത് 40 മില്യൺ ദിനാർ മൂല്യമുള്ള ചോക്ലേറ്റുകളാണ്. കൊവി‍ഡ് മഹാമാരിക്ക് ശേഷം  സാധാരണ ജീവിതത്തിലേക്ക് എല്ലാവരും തിരിച്ചെത്തുകയും സാമൂഹിക പ്രവർത്തനങ്ങൾക്ക് മാസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിൽ വരും കാലയളവിൽ ഉപഭോഗ നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News