കുവൈത്തിലെ കളിപ്പാട്ട വിപണിയിൽ വൻ കുതിച്ചുച്ചാട്ടം

  • 14/03/2022

കുവൈത്ത് സിറ്റി: കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വിനോദം, കായികം എന്നിവയുടെ വിപണിയിൽ രാജ്യത്ത് കഴിഞ്ഞ ഏഴ് വർഷമായി കുതിച്ചുയരുകയാണെന്ന് കണക്കുകൾ. അതേസമയം കൊവിഡ് വൈറസിന്റെ വ്യാപനവും അതിന്റെ പ്രത്യാഘാതങ്ങളും ഈ മേഖലയുടെ വളർച്ചയെ പരിമിതപ്പെടുത്തിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊവിഡ് ഏറ്റവുമധികം പടർന്ന 2020ൽ മാത്രം വിപണണിയിൽ ഒരു ശതമാനത്തിലധികം ഉയർച്ചയുണ്ടായി.

ചരക്ക് ഇറക്കുമതിയുടെ അളവിൽ വർദ്ധനവുണ്ടായെങ്കിലും സാമ്പത്തിക ഭാരമുള്ള മേഖലകളിലെ നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിരക്കാണെന്നും എന്നാൽ കൊവിഡ് പ്രതിസന്ധി ബാധിച്ചു. കൂടാതെ, കുട്ടികളുടെ കളിപ്പാട്ട വിപണി 2021ലും ശ്രദ്ധേയമായ വളർച്ച നേടി. 2020ലെ മൊത്തത്തിലുള്ള 43.6 മില്യൺ കുവൈത്തി ദിനാർ എന്നതുമായി താരതമ്യം ചെയ്യുമ്പോൾ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ അതിന്റെ ഇറക്കുമതിയുടെ മൂല്യം 42 മില്യണിലധികം കുവൈത്തി ദിനാറിൽ എത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News