മരുന്നുകളുടെയും വാക്സിനുകളുടെയും ഉത്പാദനം കുവൈത്തിൽ തന്നെ; ആദ്യ സംരംഭം ആരോ​ഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.

  • 14/03/2022

കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലുള്ള നിരവധി പാഠങ്ങൾ പഠിക്കാൻ സാധിച്ചു. ഒരു അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് രാജ്യങ്ങൾ അവരുടെ കഴിവുകളെയും പ്രാദേശിക വിഭവങ്ങളെയും ആശ്രയിക്കണമെന്നുള്ളതാണ് അതിൽ പ്രധാനം.  സഭാനിൽ കുവൈത്തിലെ അബോട്ട് ലബോറട്ടറീസിന്റെ ഉടമസ്ഥതയിൽ 26 ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ ആദ്യ നിർമ്മാണ സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരുന്നുകൾ, വാക്സിനുകൾ എന്നിവ പ്രാദേശികമായി നിർമ്മിക്കാൻ സാധിക്കുക എന്നതാണ് ആരോഗ്യ സുരക്ഷ നേടണാനുള്ള  പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. കുവൈത്തിൽ  പ്രധാനപ്പെട്ട മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള ആദ്യപടി ആരംഭിക്കുക എന്നതാണ്.മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് അമേരിക്കൻ കമ്പനിയായ അബോട്ടുമായുള്ള സഹകരണം. നിർദ്ദിഷ്ട പദ്ധതിക്കായി കുവൈത്ത്-സൗദി കമ്പനിയുമായാണ് അബോട്ട് സഹകരിക്കുന്നത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News