കുവൈത്തില്‍ ആത്മഹത്യ കൂടുന്നു. ബോധവൽക്കരണ ക്യാമ്പുമായി അധികൃതര്‍.

  • 15/03/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ആത്മഹത്യ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനിടെ  25 ലേറെ ആത്മഹത്യകളാണ് കുവൈത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആത്മഹത്യ നിരക്ക് 50 ശതമാനമാണ് വര്‍ദ്ധിച്ചത്. റിപ്പോർട്ട് പ്രകാരം ആത്മഹത്യാ കേസുകളിൽ 60 ശതമാനം ഇന്ത്യക്കാർക്കിടയിലാണ്. ആത്മഹത്യാ കേസുകളിൽ 60 ശതമാനവും 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. 

36% കേസുകളും 36 നും 65 നും ഇടയിൽ പ്രായമുള്ളവരാണ്. 80 ശതമാനവും  പുരുഷന്മാരാണ്. അതിനിടെ ആത്മഹത്യ പ്രവണത കാണിക്കുന്നവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ, കുവൈറ്റ് സോഷ്യോളജിസ്റ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സർക്കാർ ഏജൻസികളുമായി ചേർന്ന് 'നിങ്ങളുടെ ജീവിതം പ്രിയപ്പെട്ടതാണ്' എന്ന ടൈറ്റലില്‍ ബോധവൽക്കരണ ക്യാമ്പ് ആരംഭിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News