കബര്‍സ്ഥാനില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും.

  • 15/03/2022

കുവൈത്ത് സിറ്റി : കബര്‍സ്ഥാനില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ അയ്യായിരം കുവൈത്ത് ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈത്ത്‌ മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ ഡിപ്പാർട്ട്‌മെന്റ്  ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി വ്യക്തമാക്കി.ശ്മശാനത്തിൽ മൊബൈല്‍, പ്രൊഫഷനല്‍  ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും കായികതാരങ്ങളും സെലിബ്രിറ്റികളുടേയും ശവസംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ആള്‍ക്കൂട്ടമാണ് കബര്‍സ്ഥാനിന്‍ എത്തുന്നത്.

ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത്  മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്മശാനങ്ങളിൽ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട്‌ കൂടി എത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മയ്യിത്ത് സംസ്കരണം, കഫം ചെയ്യൽ തുടങ്ങിയ ചടങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍  ആർട്ടിക്കിൾ 8 പ്രകാരം സര്‍ക്കാര്‍ പ്രതിക്ഞ്ഞാബന്ധമാണ്. മറ്റുള്ളവരുടെ സ്വകാര്യത പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് സംബന്ധമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News