കുവൈത്തിൽ കുട്ടികളുടെ വാക്സിനേഷനിൽ വൻ കുതിപ്പ്; 25,000 പിന്നിട്ടു

  • 15/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികളുടെ വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. അഞ്ചിനും 11നും ഇടയിൽ പ്രായത്തിലുള്ള കുട്ടികൾക്കാണ് കൊവിഡ് വാക്സിൻ നൽകുന്നത്. ഇതുവരെ ഈ പ്രായവിഭാ​ഗത്തിലുള്ള 25,000 കുട്ടികൾ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ച് കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി ആദ്യയാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതിയായത്. അന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഈ പ്രായ വിഭാ​ഗത്തിലെ ആറ് ശതമാനത്തിനാണ് ഇതുവരെ വാക്സിൻ ലഭിച്ചത്.

ആകെ 430,000 പേർ ഈ വിഭാ​ഗത്തിലുണ്ടെന്നാണ് കണക്കുകൾ. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിലെ ഹാൾ അഞ്ചിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള ആരോ​ഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. രണ്ട് ഡോസുകൾ തമ്മിൽ എട്ടാഴ്ച വ്യത്യാസം വേണമെന്നാണ് നിലവിൽ ആരോ​ഗ്യ മേഖലയ്ക്ക് ലഭിച്ചിരിക്കുന്ന ശുപാർശ. 10 മൈക്രോ ​ഗ്രാം വാക്സിനാണ് ഈ പ്രായവിഭാ​ഗത്തിന് നൽകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News