എണ്ണ ശേഖരത്തിൽ ലോകത്ത് കുവൈത്ത് ഏഴാം സ്ഥാനത്ത്

  • 15/03/2022

കുവൈത്ത് സിറ്റി: എണ്ണ ശേഖരത്തിന്റെ കാര്യത്തിൽ ആ​ഗോള തലത്തിൽ കുവൈത്ത് ഏഴാം സ്ഥാനത്താണെന്ന് കണക്കുകൾ. ജർമ്മൻ ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കുകൾ പ്രകാരം 102 ബില്യൺ ബാരലുകളും ആറ് ശതമനം വിപണി വിഹിതവുമായാണ് കുവൈത്ത് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നത്. 17 ശതമാനം വിപണി വിഹിതത്തോടെ 2020ൽ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി നടത്തിയത് സൗദി അറേബ്യ ആണ്. എന്നാൽ, ആഗോള എണ്ണ ശേഖരത്തിന്റെ കാര്യത്തിൽ 298 ബില്യൺ ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്.

ജർമ്മൻ ഡാറ്റാ കമ്പനിയായ സ്റ്റാറ്റിസ്റ്റ ആഗോള എണ്ണ ശേഖരത്തിന്റെ അളവിന്റെ കാര്യത്തിൽ ഏറ്റവും പ്രമുഖ രാജ്യങ്ങളെ നിരീക്ഷിച്ചതിൽ നിന്ന് കരുതൽ ശേഖരത്തിന്റെ മൂന്നിലൊന്ന് രണ്ട് രാജ്യങ്ങളിൽ മാത്രമാണെന്ന് വ്യക്തമായി.  304 ബില്യൺ ബാരലുമായി എണ്ണ ശേഖരത്തിൽ ഒന്നാമതുള്ളത് വെനസ്വേലയാണ്. പക്ഷേ, പരമ്പരാഗതമായി ഈ ചരക്കിന്റെ വലിയ കയറ്റുമതിക്കാരായി രാജ്യം മാറിയിട്ടില്ല. 

പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങളായ കാനഡയ്ക്ക് 2020 അവസാനം വരെ 168 ബില്യൺ ബാരലുകളുള്ള മൂന്നാമത്തെ വലിയ എണ്ണ ശേഖരമുണ്ട്. ഇത് ആഗോള കരുതൽ ശേഖരത്തിന്റെ 10 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം അവരുടെ എണ്ണ കയറ്റുമതിയുടെ മൂല്യം 48 ബില്യൺ ഡോളറാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News