മൂന്ന് വർഷത്തിനിടെ കുവൈറ്റ് ലേബർ മാർക്കറ്റ് ഉപേക്ഷിച്ചത് 371,000 പ്രവാസികൾ

  • 15/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയിൽ നിന്നുള്ള പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. കുവൈത്തിലെ പ്രവാസികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2018ൽ 2,891,255 ആയിരുന്നത് 2021ൽ 2,520,301 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.

മൂന്ന് വർഷ കാലയളവിൽ സർക്കാരിൽ നിന്ന് വർക്ക് പെർമിറ്റ് നേടിയ പ്രവാസികൾ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. 2018ൽ 107,657 ആയിരുന്നത് 2021ൽ 96,800 ആയാണ് ഇടിഞ്ഞത്.  11,000ത്തിൻ്റെ കുറവാണ് വന്നിട്ടുള്ളത്. കുവൈത്തിവത്കരണ നയം തുടരുമ്പോൾ എണ്ണം അതിനേക്കാൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിലും സമാനമായ കുറവ് വന്നിട്ടുള്ളതായി കണക്കുകൾ വ്യക്തമാകുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News