ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം; കുവൈത്തിലെ പണപ്പെരുപ്പം 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

  • 15/03/2022


കുവൈത്ത് സിറ്റി : കുവൈത്ത് ഫിനാൻഷ്യൽ സെന്റർ കമ്പനിയായ "മർകസിന്റെ" ഗവേഷണ വിഭാഗമായ മാർമോർ മെന ഇന്റലിജൻസ്, കുവൈറ്റിലെ പണപ്പെരുപ്പം പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുന്നു" എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ കുവൈത്തിലെ പണപ്പെരുപ്പ പ്രവണതകളെക്കുറിച്ചും അതിന്റെ കാര്യങ്ങളെക്കുറിച്ചും വിശകലനം നടത്തുകയും ചെയ്യുന്നു.

ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നായി കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. 2021 ഡിസംബറിൽ ഉപഭോക്തൃ വില സൂചിക 4.3%  ഉയർന്നതായും  2018 ഡിസംബറിലെ 0.1%  വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ 2011 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്നതിലെ ഒരു പ്രധാന ഘടകം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായ വർദ്ധനയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളി ക്ഷാമം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, ഉയർന്ന ഉപഭോക്തൃ ഡിമാൻഡ് തുടങ്ങിയവയാണ് ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിന് കാരണമായതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News